പാണ്ഡവന്മാരുടെ കാലത്ത് അതായത് ഏതാണ്ട് 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പച്ചപ്പുള്ള വനങ്ങളുടെ സാന്നിധ്യത്തില്‍ നിന്നാണ് ക്ഷേത്രത്തിന്റെ പേര് ഉത്ഭവിച്ചതെന്നാണ് പറയുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഞ്ച് ശിവലിംഗങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഇവ കൂടാതെ വിഷ്ണു, ലക്ഷ്മീ ദേവി എന്നീ പ്രതിഷ്ഠകളുമുണ്ട്.