എട്ടാം നൂറ്റാണ്ടില്‍ എതാണ്ട് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ചതാണേ്രത ഈ ക്ഷേത്രം. പുനെയിലെ ശിവ് നഗരില്‍ ജംഗ്ലി മഹാരാജ് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാതാളേശ്വരനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എലിഫന്റ് കേവ്സ്, എല്ലോറ കേവ്സ് എന്നിവയോട് സമാനമായ നിര്‍മ്മാണരീതിയാണ് ഈ ഗുഹാക്ഷേത്രത്തിന്റേത്. ഒറ്റ പാറയിലാണ് ഈ ക്ഷേത്രം കൊത്തിയുണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തായി ശിവലിംഗ പ്രതിഷ്ഠയുമുണ്ട്. എല്ലാദിവസവും കാലത്ത് എട്ടു മണിമുതല്‍ വൈകീട്ട് 5.30വരെയാണ് ഇവിടുത്തെ ആരാധനാ സമയം.