അര്‍ദ്ധ വൃത്താകൃതിയിലുള്ള, പുണ്യ ജല തടാകമായി കരുതപ്പെടുന്ന പുഷ്കര്‍ ജലാശയത്തിനു തീര്‍ഥ രാജ് എന്നും പേരുണ്ട്. രാക്ഷസനായ വജ്ര നാഥ് എന്ന രാക്ഷസനെ വധിക്കാനായി ബ്രഹ്മാവ് ഉപയോഗിച്ച താമരപ്പൂവില്‍ നിന്ന് കൊഴിഞ്ഞ മൂന്നിതളു കളില്‍ ഒന്ന് പുഷ്കറില്‍ പതിച്ചതിന്റെ അനന്തര ഫലമായാണ് ഈ തടാകം ഉണ്ടായിത്തീര്‍ന്നത് എന്നാണു ഐതിഹ്യം.
ഹിന്ദുക്കള്‍ ശ്രേഷ്ഠമായി കരുതുന്ന ഈ തടാകത്തിനു കുറഞ്ഞത് 10 മീറ്റര്‍ ആഴമുണ്ട് . തടാകത്തിനു ചുറ്റുമായി 300 ല്‍ ഏറെ ക്ഷേത്രങ്ങളും 52 സ്നാനഘട്ടങ്ങളും ഉണ്ട് . കാര്‍ത്തിക പൂര്‍ണിമ ദിവസം ഈ തടാകത്തില്‍ മുങ്ങി നിവരുന്നവര്‍ക്ക് മോക്ഷം ലഭിക്കും എന്നാണു സങ്കല്പം. എല്ലാ പാപവും മാത്രമല്ല ത്വക് രോഗങ്ങളും ഇവിടെ മുങ്ങിക്കുളിക്കുന്നവരില്‍ നിന്ന് വിട്ടു പോകുന്നു എന്നും വിശ്വസിക്കപ്പെടുന്നു..