റായ് ബറേലി ജില്ലയിലെ ഏറ്റവും പ്രാചീനമായ പട്ടണമാണ് ജൈസ്. കൌഷംബി സാമ്രാജ്യത്തിലെ നിപുണനായ ഉദയണ് രാജാവിന്റെ തലസ്ഥാനമായിരുന്നു ഒരിയ്ക്കല്‍ ഈ പ്രൌഢനഗരം. പത്മാവതവും അഖ് രാവതും എന്ന കൃതിയുടെ രചയിതാവായ മഹാകവി മാലിക് മുഹമദ് ജൈസി ഇവിടെയാണ് ജനിച്ചതെന്ന് കരുതപ്പെടുന്നു. ജൈസി സംരക് എന്ന പേരില്‍ അദ്ദേഹത്തിനായി ഒരു സ്മൃതിമണ്ഡപവും ഇവിടെ പണിതിട്ടുണ്ട്.