Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റായ്പൂര്‍

റായ്പൂര്‍ - ചരിത്രത്തിന്‍റെ ഏടുകളിലൂടെ

16

ഛത്തിസ്ഗഡ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ റായ്പൂര്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ടൂറിസം മേഖലയിലും മികച്ച വളര്‍ച്ചയാണ് റായ്പൂര്‍ അടുത്തകാലത്തായി നേടിയത്. ഇന്ത്യയുടെ അരിപാത്രം എന്നറിയപ്പെടുന്ന റായ്പൂര്‍ വ്യവസായ മേഖലയിലും മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുന്നു.

റായ്പൂരിലെ കാഴ്ചകള്‍

ഒഴിവ് വേളകള്‍ ചെലവഴിക്കാന്‍ ഏറെ അനുയോജ്യമായ ഒരിടമാണ് റായ്പൂര്‍. മുന്‍കാലങ്ങളില്‍ റായ്പൂരിലെ ടൂറിസം സാധ്യതകള്‍ സഞ്ചാരികള്‍ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് വിദേശീയരും,തദ്ദേശീയരും ഇത് മനസിലാക്കി.

നിരവധി കാഴ്ചകള്‍ റായ്പൂരിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. ദൂതാഹരി സന്യാസമഠം, മഹന്ത് ഖാസിദാസ് മ്യൂസിയം, വിവേകാനന്ദ സരോവര്‍, വിവേകാനന്ദ ആശ്രമം, ഷാദാനി ദര്‍ബാര്‍, ഫിംഗേശ്വര്‍ എന്നിവ റായ്പൂരിലെ പ്രമുഖ സന്ദര്‍ശന കേന്ദ്രങ്ങളാണ്. നഗരത്തിലെ പഴയകാല നിര്‍മ്മിതികളും, പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള നഗര്‍ ഗാഡി എന്ന ക്ലോക്ക് പ്രാദേശിക സംഗീതം പൊഴിച്ച് ഓരോ മണിക്കൂറിലും സമയം അറിയിക്കുന്നു. രാജിവ് ഗാന്ധി വന്‍, എല്ലാ ഉപകരണങ്ങളും സൗരോര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ ഭവന്‍ എന്നിവയും റായ്പൂരിലെ പ്രധാന കാഴ്ചകളില്‍പെടുന്നു.

പാലാരി, ഷഹീദ് സ്മാരക് ഭവന്‍, മഹാവീര്‍ പാര്‍ക്ക്, പുകൗതി മുക്താംഗന്‍ മ്യൂസിയം, മഹാകോശാല്‍ കലാ പരിഷത്, ചന്ദ്രാഖുരി, ഗിരോധാപുരി എന്നിവയും റായ്പൂരിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ്.

റായ്പൂരിന്‍റെ ചരിത്രത്തിലൂടെ ഒരു ചെറു യാത്ര

മുമ്പ് മധ്യപ്രദേശിന്‍റെ ഭാഗമായിരുന്ന റായ്പൂര്‍ ഇന്‍ഡോര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തുള്ള പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു. കാര്‍ഷികോത്പന്ന സംസ്കരണം, ഉരുക്ക്, സിമന്‍റ്, അലോയ്, അരി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഉത്പന്നങ്ങള്‍. ഇന്ന് ചത്തീസ്ഗഡിലെ ഒരു പ്രധാന വ്യവസായകേന്ദ്രമായി റായ്പൂര്‍ മാറിയിരിക്കുന്നു. കല്‍ക്കരി, വൈദ്യുതി, പ്ലൈവുഡ്, ഉരുക്ക്, അലുമിനിയം എന്നിവയുടെ ഉത്പാദനത്തിലും ചത്തിസ്ഗഡ് വികസിച്ചുകൊണ്ടിരിക്കുന്നു.

ജനതയും, സംസ്കാരവും

റായ്പൂരിലെ ജനങ്ങളില്‍ ചത്തീസ്ഗഡിലെ പരമ്പരാഗത വിഭാഗങ്ങളും, വടക്കേ ഇന്ത്യയില്‍ നിന്നും, ദക്ഷിണേന്ത്യയില്‍ നിന്നുമുള്ളവരും ഉള്‍പ്പെടുന്നു. ഈ വിഭാഗങ്ങളും, വടക്ക് കിഴക്കന്‍ പ്രദേശത്തെ ജനവും ചേര്‍ന്ന് സമ്മിശ്രമായ ഒരു സമൂഹമാണ് റായ്പൂരിലേത്. ഒഡീഷയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഒറിയ ഭാഷയാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്. ഹാരേലി, പോല, ടീജ തുടങ്ങിയ ഉത്സവങ്ങള്‍ ഇവിടുത്തെ ജനതയുടെ പ്രധാന ആഘോഷങ്ങളില്‍ പെടുന്നു.

എങ്ങനെ എത്തിച്ചേരാം?

റായ്പൂരില്‍ നിന്ന് ചത്തീസ്ഗഡിലെ പ്രമുഖ നഗരങ്ങളിലേക്കും, സമീപ സംസ്ഥാനങ്ങളിലേക്കും മികച്ച യാത്രാ സൗകര്യങ്ങളാണുള്ളത്.

റായ്പൂര്‍ പ്രശസ്തമാക്കുന്നത്

റായ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റായ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റായ്പൂര്‍

  • റോഡ് മാര്‍ഗം
    ചത്തീസ്ഗഡിന്‍റെ തലസ്ഥാനമായ റായ്പൂരിലേക്ക് സമീപ നഗരങ്ങളില്‍ നിന്നും ബസ് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി, നാഗ്പൂര്‍, മുംബൈ, ചെന്നൈ, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് റായ്പൂരിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റായ്പൂരില്‍ വിമാനത്താവളമുണ്ട്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഭോപ്പാല്‍, അഹമ്മദാബാദ്, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് സ്ഥിരമായി വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat