ഗ്രിഡകുട്ട മലനിരകളുടേയും ശാന്തി ദേവാലയത്തിന്രെയും മനോഹരമായ ദൃശ്യങ്ങള്‍ കാണാവുന്ന പ്രദേശത്താണ് ബിംബിസാര്‍ ജയില്‍ സ്ഥിതി ചെയ്യുന്നത്.മകനായ അജത്ശത്രു ബിംബിസാരയെ തുറുങ്കിലടച്ചപ്പോള്‍ ഇഷ്ടമുള്ളിടത്ത് വസിക്കാനുള്ള ജയില്‍ പണിതുതരാമെന്ന് വാക്കു നല്കി. മലമുകളിലെ ബുദ്ധപ്രതിമ കാണാന്‍ കഴിയുന്ന ഈ സ്ഥലത്ത് തനിക്കുള്ള ജയില്‍ നിര്‍മ്മിക്കാന്‍ ബിംബിസാര്‍ മകനോട് ആവശ്യപ്പെട്ടു. അങ്ങനെയാണത്രേ ഈ ജയില്‍ നിര്‍മ്മിച്ചത്.