ഇവിടം സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ ഇവിടുത്തെ കാഴ്ചകളില്‍ ആകൃഷ്ടരാകുമെന്ന് ഉറപ്പ്. രാജ്കോട്ടിലെ പഴയഭാഗത്തുള്ള ഈ സ്ഥലം മനോഹരമായ വെള്ളി ഇമിറ്റേഷന്‍ ആഭരണങ്ങള്‍, വളകള്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, വാച്ച്, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയുടെ വില്പന കേന്ദ്രമാണ്. വളരെ ഇടുങ്ങിയ റോഡുകളും തെരുവുകളുമാണ് ഇവിടെയുള്ളത്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സ്ഥലം തീര്‍ച്ചയായും ഇഷ്ടപ്പെടും.