ജാന്‍ഗര്‍ ഗ്രാമത്തിലുള്ള പ്രമുഖ സിക്ക് ആരാധനാ കേന്ദ്രമാണ് ഇത്. ആറാമത്തെ സിക്ക് ഗുരു ഹര്‍ഗോബിന്ദ് സാഹിബ് ജിയുടെ ശിഷ്യനായിരുന്ന ബാബ ബീരാം ഷാഹ്ജി ദത്തിന്‍െറ നാമധേയത്തിലാണ് ഇവിടം അറിയപ്പെടുന്നത്.
സിക്ക് മത പ്രചാരണത്തിനായി 17ാം നൂറ്റാണ്ടില്‍ കശ്മീരിലേക്ക് ഹര്‍ഗോബിന്ദ് സാഹിബ് ജി അയച്ച ശിഷ്യരില്‍ ഒരാളായിരുന്ന ബാബാ ബീരാം ഷാഹ്ജി ദത്ത് റജൗറിയില്‍ ആരാധനാലയം സ്ഥാപിക്കുക ആയിരുനെനന്നാണ് ചരിത്രം. പഞ്ചാബിലെ കൊയ്ത്തുല്സവമായ ബൈശാഖിക്ക് തൊട്ടുമുന്‍പത്തെ ഞായറാഴ്ച ഇവിടെ നടക്കുന്ന പ്രത്യേക ആരാധനാ ചടങ്ങുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്താറുണ്ട്.