നൗഷേരാ നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ പാറക്കെട്ടുകള്‍ നിറഞ്ഞ കൊടുമുടിയുടെ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. മേഖലയിലെ തന്നെ ഏറ്റവും വലിയ കോട്ടയായ മംഗ്ളാദേവിയുടെ മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. സഞ്ചാരികളുടെ പ്രിയ സങ്കേതമായ ഇവിടം ആക്രമിച്ച് കീഴ്പ്പെടുത്താന്‍ മോഹന്‍സിംഗ് സുകര്ച്ചാക്കയും സര്‍ദാര്‍ സാഹിബ് സിംഗും ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഒടുവില്‍ രാജാ ഉമര്ഖാനാണ് കോട്ട പിടിച്ചടക്കിയത്. കോട്ടയുടെ മതിലുകള്‍ ഭൂരിപക്ഷവും ആറ് മീറ്ററിലധികം ഉയരമുള്ളതാണ്. പലയിടത്തും ഇരട്ടനിരകളിലുള്ള കൂടിച്ചേര്‍ക്കലുകള്‍ ഉപയോഗഇച്ച് കൂടുതല്‍ ബലപെപടുത്തിയിട്ടുമുണ്ട്.