പ്രദേശവാസികള്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന അമ്പലമാണ് നമ്പു നായഗി അമ്മന്‍ ക്ഷേത്രം. രാമേശ്വരത്തെ പ്രധാന ക്ഷേത്രമായ ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന് ധനുഷ്കോടിയിലേക്കുള്ള വഴിയിലാണ് നമ്പു നായഗി ക്ഷേത്രം. ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തി രാമനാണ്. എല്ലാ വര്‍ഷവും ദസറയോട് അനുബന്ധിച്ച് ആയിരിക്കണക്കിന് രാമഭക്തര്‍ ഇവിടെ എത്തുന്നു. പതിനാലാം നൂറ്റാണ്ടില്‍ പ്രദേശവാസികളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. രാമേശ്വരത്ത് നിന്ന് മാറി ക്ഷേത്രം
നിര്‍മ്മിക്കാനുണ്ടായ കാരണവും ഇതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രവും പരിസരവും മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള തണല്‍മരങ്ങളുടെ ചുവട്ടില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാവുന്നതാണ്. വസന്തകാലത്ത് ഇവിടുത്തെ ചെടികളെല്ലാം പൂവിടും. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ കണ്ണുകള്‍ക്ക് ആനന്ദം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ഷേത്രത്തില്‍ നിന്നുയരുന്ന മണിനാദം മനസ്സിനും ശരീരത്തിനും സന്തോഷം പകരും.