പാമ്പന്‍ പാലത്തിന്റെ ഔദ്യോഗിക നാമമാണ് അണ്ണൈ ഇന്ദിരാഗാന്ധി ബ്രിഡ്ജ്. പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കാന്റിലിവര്‍ പാലം എന്ന സവിശേഷതയും ഇതിനുണ്ട്. രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. കടലിന് കുറുകെ നിര്‍മ്മിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പാലമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടല്‍പ്പാലം എന്ന ഖ്യാതിയും 2.3 കിലോമീറ്റര്‍ നീളമുള്ള ഈ പാലത്തിനുണ്ട്.
സൗത്ത് ഇന്ത്യന്‍ റെയില്‍വെ പദ്ധതിയുടെ ഭാഗമായാണ് ഈ പാലം നിര്‍മ്മിച്ചത്. 1887ല്‍ ആരംഭിച്ച പാലം നിര്‍മ്മാണം 1912ല്‍ പൂര്‍ത്തിയായി. പാലം നിര്‍മ്മാണത്തോട് അനുബന്ധിച്ച് തൊഴിലാളികള്‍ ഇവിടെ ഒരു ക്ഷേത്രം കൂടി നിര്‍മ്മിക്കുകയുണ്ടായി, ഏഴു ഗോപുരങ്ങളോട് കൂടിയ നീല്‍ മന്ദിര്‍ ക്ഷേത്രം.
നിര്‍മ്മാണരീതിയിലെ സാങ്കേതികത്തികവ് ഈ പാലത്തെ എക്കാലവും നിലനില്‍ക്കുന്ന ഒന്നാക്കി മാറ്റുന്നു. കാന്റിലിവര്‍ പാലം ആയതിനാല്‍ ഇത് ഉയര്‍ത്താന്‍ കഴിയും. അതുകൊണ്ട് പാലത്തിന് അടിയില്‍ കൂടി കപ്പലുകള്‍ക്കും മറ്റും കടന്നുപോകാന്‍ കഴിയും.