ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഗന്ധമാതന പര്‍വ്വതത്തിലേക്ക് പോകുന്ന വഴിയിലാണ് സാട്ചി ഹനുമാന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
സീതയെ ലങ്കയില്‍ കണ്ടെത്തിയതായ ശുഭവാര്‍ത്ത ഇവിടെ വച്ചാണ് ഹനുമാന് രാമനെ അറിയച്ചതെന്നാണ് ഐതീഹ്യം. വാര്‍ത്തയോടൊപ്പം തെളിവായി (സാട്ചി) സീതയുടെ ആഭരണവും ഹനുമാന് രാമന് നല്കി. തന്റെ ഭാര്യ ജീവനോടെ ഉണ്ടെന്ന വാര്‍ത്ത അറിഞ്ഞ രാമന് സന്തോഷാശ്രുക്കള്‍ പൊഴിച്ചു. വളരെയധികം കഷ്ടതകള്‍ സഹിച്ച് സീതയെ കണ്ടെത്തിയ ഹനുമാന് തന്റെ യഥാര്‍ത്ഥ ഭക്തനാണെന്ന് രാമന് ഇവിടെ വച്ച് പ്രഖ്യാപിക്കുകയും ചെയ്തു.
രാമഭക്തന്മാരും ഹനുമാന് ഭക്തന്മാരും അനുഗ്രഹം തേടി ഇവിടെ എത്തുന്നു. ഗന്ധമാതന പര്‍വ്വതത്തിലേക്ക് പോകുന്ന സഞ്ചാരികള്‍ ഇവിടെ പ്രാര്‍ത്ഥന നടത്താറുണ്ട്. ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ വിശേഷദിവസം. അന്ന് ഇവിടെ പ്രത്യേക പൂജകളും മറ്റും നടക്കാറുണ്ട്. ഹനുമാനെ പൂജിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസം ചൊവ്വാഴ്ചയാണ്.