ഹൈന്ദവ വിശ്വാസം അനുസരിച്ച് ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട 24 തീര്‍ത്ഥങ്ങളില്‍ ഒന്നാണ് വിലുണ്ടി തീര്‍ത്ഥം. രാമന് തന്റെ പത്നിയായ സീതയ്ക്ക് വെള്ളം കുടിയ്ക്കുന്നതിനായി ഉണ്ടാക്കിയതാണ് ഈ തീര്ത്ഥമെന്നാണ് വിശ്വാസം. സീതയുടെ ദാഹം കണ്ട രാമന് കടലിലേക്ക് അമ്പ് എയ്തു. ഈ അമ്പ് കൊണ്ട ഭാഗത്ത് ഒരു ഉറവ രൂപപ്പെടുകയും അതില്‍ നിന്ന് കുടിവെള്ളം പുറത്തേക്ക് വരുകയും ചെയ്തത്രേ.
ഓരോ വര്‍ഷവും ആയിരക്കണക്കിന് വിശ്വാസികള്‍ ഈ തീര്‍ത്ഥത്തില്‍ മുങ്ങി പാപമുക്തി തേടുന്നു. പാമ്പന്‍ സമീപമുള്ള താംഗാട്ട്ചിമദം ഗ്രാമത്തിലാണ് ഈ തീര്‍ത്ഥം സ്ഥിതി ചെയ്യുന്നത്.
ഗ്രാമവാസികളുടെ ജീവിതത്തില്‍ ഈ തീര്ത്ഥത്തിന് അധിപ്രധാനമായ സ്ഥാനമാണുള്ളത്. കാരണം ഇവരുടെ കുടിവെള്ള സ്രോതസ്സാണ് വിലുണ്ടി തീര്‍ത്ഥം. സ്ഥലവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി 1979ല്‍ ആണ് ഇതൊരു കുളമായി കെട്ടിയെടുത്തത്. അന്തരീക്ഷത്തിലെ ഉപ്പിന്റെ അംശം കാരണം ഇത് ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇത് പുതുക്കി നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്.