പാലി ജില്ലയിലുള്ള പ്രമുഖ ജൈനക്ഷേത്രമാണ് മുച്ചാല്‍ മഹാവീര്ക്ഷേത്രം. കുംഭല്ഗര് വന്യജീവി സങ്കേതത്തിന് സമീപം ഗനേറോ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മീശയോടെയുള്ള മഹാവീരന്‍െറ പ്രതിമയാണ് ഇവിടത്തെ പ്രതിഷ്ഠ.
രണക്പൂര്‍ ക്ഷേത്രങ്ങളുടെ പൗരാണിക ശില്‍പ്പഭംഗി തുളുമ്പിനില്ക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം നടക്കുന്നത് ചൈത്ര മാസത്തിലെ 13ാമത്തെ ദിവസമാണ്. സമീപത്തുതന്നെയുള്ള ഗരാസിയ ആദിവാസികളുടെ ഗ്രാമങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് പരമ്പരാഗത ആഭരണങ്ങളും മറ്റും വാങ്ങാം.