റാണിഖേതില്‍ നിന്നും 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഝുല ദേവി ക്ഷേത്രത്തില്‍ എത്താം. ദുര്‍ഗ ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണന്നാണ് വിശ്വാസം. ഈ സ്ഥലത്തെ വന്യ മൃഗങ്ങള്‍ക്ക് ദുര്‍ഗ ദേവിയുടെ സംരക്ഷണം നേടുന്നതിനായി പണികഴിപ്പിച്ചതാണി ക്ഷേത്രം എന്നാണ് ഐതീഹ്യം. ദുര്‍ഗ ദേവി ഒരു ആട്ടിടയന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും ദേവിയുടെ വിഗ്രഹം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പിന്നീട് ദേവി വിഗ്രഹം കണ്ടെത്തിയ സ്ഥലത്താണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
മനോഹരമായി ക്രമീകരിച്ചിരിക്കുന്ന മണികളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. കാതങ്ങള്‍ അകലെ നിന്നാല്‍ തന്നെ ഈ മണികളുടെ മുഴക്കം കേള്‍ക്കാന്‍ കഴിയും. ദുര്‍ഗാദേവിയില്‍ വിശ്വാസമര്‍പ്പിച്ച് ഈ ക്ഷേത്രത്തില്‍ എത്തുന്നവരുടെ ആഗ്രഹങ്ങള്‍ ദേവി സാധിച്ചു കൊടുക്കുമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം. ഝുലാ ദേവീ ക്ഷേത്രത്തിന് വളരെ അടുത്തായി സന്ദര്‍ശിക്കാന്‍ മറ്റൊരു ക്ഷേത്രം കൂടിയുണ്ട് , രാമ ക്ഷേത്രം.