വിന്ധ്യാ സമതലത്തിനും ആരവല്ലി മലനിരകള്‍ക്കും മധ്യെ 7കിലോമീറ്റര്‍ നീളത്തില്‍ ഏകദേശം 700അടി ഉയരത്തില്‍ ഒരു കുന്നിന് മുകളിലായി രാജകീയ പ്രൌഢിയോടെ തലയുയര്‍ത്തി നില്ക്കുന്നു രണ്‍തമ്പോര്‍. ഏ.ഡി.944 ല്‍ പണിത ഈ കോട്ട പതിനാറാം നൂറ്റാണ്ടില്‍ മുഗളരുടെ കൈവശമായിരുന്നു. പിന്നീടത് ജയ്പൂര്‍ രാജാവിന് സമ്മാനമായ് നല്കി.
രാജധര്മമെന്നോണം ഈ കോട്ടയ്ക്കകത്ത് ഹിന്ദു, മുസ്ലിം, ജൈനരുടെ ആരാധനാ ലയങ്ങളുണ്ട്. കോട്ടയ്ക്ക് ചുറ്റുമുള്ള പൊയ്കകളുടെ സാന്നിദ്ധ്യം ഒരുപാട് ദേശാടന, സ്വദേശി പക്ഷികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.