രത്നഗിരിയിലെ മനോഹരമായ ബീച്ചുകളില്‍ മറ്റൊന്നാണ് ഗണേശ്ഗുളെ ബീച്ച്. പ്രകൃതിസ്നേഹികളുടെ ഇഷ്ടതാവളമാണ് ഇവിടം. രത്നഗിരി നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ തീരം. മനോഹരമായ അസ്തമയക്കാഴ്ചയാണ് ഗണേശ്ഗുളയിലെ പ്രത്യേകത. പഞ്ചാരമണലാണ് തീരത്തുനിറയെ നീലനിറത്തിലുള്ള കടലും വെളുത്തമണല്ത്തീരവും ചേര്‍ന്നൊരുക്കുന്ന കാഴ്ചമനോഹരമാണ്. തിരക്കുകളില്‍ നിന്നകന്ന് മാറിയിരിക്കാന്‍ കൊതിയ്ക്കുന്നവര്‍ക്കും ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്കുമെല്ലാം പറ്റിയ സ്ഥലമാണിത്.