Search
  • Follow NativePlanet
Share

റെഡി - യശ്വന്ത്ഘട്ട് കോട്ടയുടെ നഗരം

3

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് തീരപ്രദേശ നഗരമാണ് റെഡി. കശുമാവും തെങ്ങും നിറഞ്ഞ് അറബിക്കടലിന്റെ മനോഹരമായ തീരത്തു സ്ഥിതിചെയ്യുന്ന റെഡിയുടെ ശരിക്കുള്ള പേര് റെഡിപ്പട്ടണം എന്നാണ്. പഴയകാലം മുതല്‍ത്തന്നെ പ്രധാനപ്പെട്ട ഒരു തുറമുഖനഗരമായിരുന്ന റെഡി വെഗുര്‍ല താലൂക്കിന്റെ ഭാഗമാണ്. യശ്വന്ത്ഘട്ട് കോട്ട പോലുള്ള ആകര്‍ഷണങ്ങളും അറബിക്കടലിന്റെ തീരത്തെ മനോഹരവും സ്വച്ഛവുമായ നീളന്‍ ബീച്ചുകളുമാണ് റെഡിയെ വിനോദസഞ്ചാരഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്. മുംബൈയില്‍ നിന്നും ഏതാണ്ട് 566 കിലോമീറ്റര്‍ ദൂരത്താണ് റെഡി സ്ഥിതിചെയ്യുന്നത്.

റെഡിയിലെ ടൂറിസം ആകര്‍ഷണങ്ങള്‍

സ്വയംഭൂ ശിവലിംഗ ക്ഷേത്രം, ഗണേശ ക്ഷേത്രം, മൗലി ക്ഷേത്രം, രാംപുരുഷ് ക്ഷേത്രം, നവദുര്‍ഗ ക്ഷേത്രം മുതലായവയാണ് റെഡിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. ദുര്‍ഗാദേവിയാണ് നവദുര്‍ഗ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. യശ്വന്ത്ഘട്ട് കോട്ട, ശിരോദ, ആരവലി, തിരാക്കോള്‍ കോട്ട തുടങ്ങിയ ചരിത്ര സ്മാരകങ്ങളും റെഡിയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മനോഹരമായ കടല്‍ത്തീരമാണ് റെഡിയുടെ മറ്റൊരാകര്‍ഷണം. അറബിക്കടലിന്റെ തീരത്തെ മനോഹരവും സ്വച്ഛവുമായ നീളന്‍ ബീച്ചുകളും  കശുമാവും തെങ്ങും നിറഞ്ഞുനില്‍ക്കുന്ന കടല്‍ത്തീരവുമാണ് റെഡിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.  വെറ്റിലച്ചെടികളും മാവുകളും ഇവിടെ നിരവധിയുണ്ട്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് റെഡിയിലുള്ളത്. കനത്ത ചൂടുള്ള വേനല്‍ക്കാലവും തണുത്തുവിറക്കുന്ന ശൈത്യകാലവുമായി ലക്ഷണമൊത്ത ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. മഴക്കാലം മാറിയ ഉടനെയുള്ള മാസങ്ങളാണ് റെഡിയിലേക്ക് യാത്ര പുറപ്പെടാന്‍ ഏറ്റവും അനുയോജ്യം.

റെഡിപ്പട്ടണത്തിന് സ്വന്തമായ വിമാനത്താവളമോ റെയില്‍വേ സ്റ്റേഷനോ ഇല്ല. എന്നാലും റെഡിയിലെത്തുന്നതിന് ഇവ ഒരു തടസ്സമല്ല. ഗോവയിലെ അന്താരാഷ്ട്രവിമാനത്താവളവും സാവന്ത് വാഡിയിലെ റെയില്‍വേ സ്റ്റേഷനുമാണ് സഞ്ചാരികള്‍ക്ക് ഇവിടെയെത്താനുള്ള മാര്‍ഗങ്ങള്‍. അധികം പണച്ചെലവില്ലാതെ യാത്ര ചെയ്യുന്നതിനായി സര്‍ക്കാര്‍ വക വാഹനങ്ങളെ ആശ്രയിക്കുകയായിരിക്കും റോഡ് മാര്‍ഗമുള്ള ഗതാഗതത്തിന് നല്ലത്.

റെഡി പ്രശസ്തമാക്കുന്നത്

റെഡി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റെഡി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റെഡി

  • റോഡ് മാര്‍ഗം
    ഗോവയുടെ അതിര്‍ത്തി പ്രദേശത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് റെഡി. അതുകൊണ്ടുതന്നെ ഗോവ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര റോഡുമാര്‍ഗം വളരെ എളുപ്പമാണ്. പനജിയിലേക്ക് കേവലം 55 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടെനിന്നും.. മുംബൈയിലേക്കാകട്ടെ 566 കിലോമീറ്റര്‍ ദൂരമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ടാക്‌സികളും ഇവിടേക്ക് ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    20 കിലോമീറ്റര്‍ അകലത്തിലുള്ള സാവന്ത് വാഡിയാണ് അടുത്ത പ്രധാന റെയില്‍വേസ്റ്റേഷന്‍. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗോവയിലെ ഡബോലിം വിമാനത്താവളമാണ് റെഡിക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും കിലോമീറ്ററിന് ഏഴുരൂപ നിരക്കില്‍ റെഡിയിലേക്ക് ടാക്‌സികള്‍ ലഭിക്കും. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് സൗകര്യം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ജയ്പൂര്‍, ജോധ്പൂര്‍, പൂനെ, മുംബൈ, ഡെല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun