മധ്യപ്രദേശിലെ തന്നെ ഏറ്റവും വലുതും പേരുകേട്ടതുമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ചചായ് വെള്ളച്ചാട്ടം. 130 മീറ്ററാണ് ചചായ് വെള്ളച്ചാട്ടത്തിന്റെ ഉയരം. ബിഹാദ് നദിയില്‍ നിന്നുമാണ് ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. തമസാ നദിയുടെ പോഷകനദിയാണ് ബിഹാദ്. രേവയില്‍ നിന്നും 46 കിലോമീറ്റര്‍ അകലത്തിലാണ് ചചായ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.രേവയില്‍ കണ്ടിരിക്കേണ്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ചചായ് വെള്ളച്ചാട്ടം.