രേവയിലെ പ്രശസ്തമായ തടാകങ്ങളില്‍ ഒന്നാണ് ഗോവിന്ദ്ഘട് തടാകം. ഗോവിന്ദ്ഘട് തടാകത്തിന് അരികിലായാണ് ഗോവിന്ദ്ഘട് കൊട്ടാരം സ്ഥിതിചെയ്യുന്നത്. പ്രധാന നഗരമായ രേവയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് ഗോവിന്ദ്ഘട് തടാകത്തിലേക്ക്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് ഈ തടാകം നല്‍കുന്നത്. അതുകൊണ്ട്തന്നെ രേവയിലെത്തിയാല് നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു കാഴ്ചയാണ് ഗോവിന്ദ്ഘട് തടാകം.