രേവയിലെ മഹാരാജാവാണ് ഗോവിന്ദ്ഘട്ട് കൊട്ടാരം നിര്‍മിച്ചത്. 1882 ലാണ് ഇത്. രേവയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് ഗോവിന്ദ്ഘട്ട് കൊട്ടാരത്തിലേക്ക്. കിയോന്തി, ചാച്ചൈ, ബചൗതി തുടങ്ങിയ വെള്ളച്ചാട്ടങ്ങളുടെ നടുവിലാണ് ഈ കൊട്ടാരം. ബിഹാദ്, പിച്ചിയ നദികള്‍ കൂടിചേരുന്ന സ്ഥലം കൂടിയാണ് ഇത്. മനോഹരമായി നിര്‍മിച്ച കെട്ടിടമാണിത്. ചൊവന്തി ക്ഷേത്രം, ഹനുമാന് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും കൊട്ടാരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു. സമീപത്തായി ഒരു മ്യൂസിയവുംസ്ഥിതിചെയ്യുന്നു. പ്രാദേശികവാസികള്‍ മോഹന്‍ എന്ന് വിളിക്കുന്ന വെള്ളക്കടുവയെയും ഇവിടെ കാണാം.