മധ്യപ്രദേശിലെ രേവയിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണമാണ് റാണിപൂര് കാര്‍ചുലിയാന്‍. നഗരത്തില്‍ നിന്നും 15 കിലോമീറ്ററോളം അകലത്തിലാണ് ഇത്. എന്‍ എച്ച് 7 എന്നും അറിയപ്പെടുന്ന രേവ - അലഹാബാദ് റോഡിലാണ് റാണിപൂര് കാര്‍ചുലിയാന്‍. കാല്ചൂരി രാജാക്കന്മാരാണത്രെ ഇവിടം ഭരിച്ചിരുന്നത്. ചരിത്രപരമായി പ്രധാനപ്പെട്ട ഈ സ്ഥലത്തിന് ഭരണാധികാരികളില്‍ നിന്നുമാണ് റാണിപൂര് കാര്‍ചുലിയാന്‍ എന്ന പേര് കിട്ടിയത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് റാണിപൂര് കാര്‍ചുലിയാന്‍.