വെള്ളക്കടുവകളുടെ നഗരം എന്നറിയപ്പെടുന്ന രേവയിലെ മനോഹരമായ ഒരു കാഴ്ചയാണ് വെങ്കട് ഭവന്. മഹാരാജ വെങ്കട്രമണ് സിംഗാണ് ഈ കൊട്ടാരം പണിതീര്‍ത്തത്. 425 ചതുരശ്ര മീറ്ററിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. 1894 ല്‍ ആയിരുന്നു ഇതിന്റെ നിര്‍മാണം. വെങ്കട്ഭവന്റെ പ്രവേശനകവാടത്തിലായി ശിവന്റെയും പാര്‍വ്വതിയുടെയും പ്രതിമകള്‍ കാണാം. രേവയിലെത്തിയാല് കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണിത്.