ഗംഗ നദിക്കരയിലായി സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഭാരത് മന്ദിര്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആദി ഗുരു ശങ്കരാചാര്യരാണ് ഈ വിഷ്ണു ക്ഷേത്രം ഇവിടെ പണി കഴിപ്പിച്ചത്. ഷാലിഗ്രാം ശിലയില്‍ തീര്‍ത്ത വിഷ്ണു വിഗ്രഹം ക്ഷേത്രത്തിനുള്ളിലായി പ്രതിഷ്ടിച്ചിരിക്കുന്നു. വിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ഷാലിഗ്രാം ശിലകകള് പ്രധാനമായും നേപ്പാളിലെ ഗന്ദകി നദിക്കു സമീപമാണ് കണ്ടു വരുന്നത്. ഹിന്ദുക്കളെ സംബന്ധിച്ചടുത്തോളം ദൈവികമായി കരുതിപ്പോരുന്ന ശിലകളാണിവ.
പരസ്പരം ചേര്‍ന്ന് കിടക്കുന്ന 9 ത്രികോണങ്ങള്‍ ചേര്‍ന്ന ശ്രീ യന്ത്രം ക്ഷേത്രത്തിനകത്തായി കാണാം. ആദി ഗുരു ശങ്കരാചാര്യരാണ് ഇത് ഇവിടെ സ്ഥാപിച്ചത്. എ ഡി 1398 ല്‍ മുസ്ലീം ആക്രമണകാരിയായ തമൂര്‍ ലംഗ് ഈ ക്ഷേത്രം ആക്രമിച്ചു നശിപ്പിക്കുകയുണ്ടായി. ആ ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നാണ് ഇന്ന് കാണുന്ന ഭാരത് മന്ദിര്‍ ക്ഷേത്രം പടുത്തുയര്‍ത്തിയത്. ഒട്ടേറെ പുരാതന ശില്പങ്ങള്,നാണയങ്ങള്‍, കര കൌശല വസ്തുക്കള്‍ എന്നിവ ഇവിടെ നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്. ഭാരത് മന്ദിറിലായി നടത്തപ്പെടുന്ന ബസന്ത് പഞ്ചമി ഉത്സവം വളരെ പ്രശസ്തമാണ്.