ഋഷികേശിലെ ഏറ്റവും വലിയ ആശ്രമങ്ങളില്‍ ഒന്നാണ് പരമാര്‍ത്ഥ നികേതന്‍. സഞ്ചാരികള്‍ക്ക് താമസിക്കാനായി ഇവിടെ ഏതാണ്ട് ആയിരത്തിലധികം മുറികളുണ്ട്. ആയുര്‍വ്വേദ ചികിത്സയ്ക്കും മ്യൂസിക് തെറാപ്പിക്കും പേരുകേട്ട സ്ഥലമാണ് പരമാര്‍ത്ഥ നികേതന്‍. ഗംഗാനദീതീരത്തെ ഈ ആശ്രമം സ്ഥാപിച്ചത് പൂജ്യ സ്വാമി ശുകദേവാനന്ദജി മഹാരാജാണ്. 1942 ലായിരുന്നു ഇത്. ഇവിടത്തെ യോഗ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി വര്‍ഷ തോറും നിരവധി സഞ്ചാരികള്‍ പരമാര്‍ത്ഥ നികേതനിലെത്തുന്നു.