ഋഷികേശില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് രാം ജൂലയിലേക്ക്. ഋഷികേശിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. സ്വര്‍ഗാശ്രമം, ശിവാനന്ദ ആശ്രമം എന്നിവയെ ബന്ധിപ്പിക്കുന്ന വലിയൊരു പാലമാണിത്. ലക്ഷ്മണ് ജൂലയെക്കാള്‍ വലുതാണ് രാം ജൂല. ഇതിന് സമീപത്താണ് മുനി കീ രേഡി സ്ഥിതിചെയ്യുന്നത്.