സ്വസ്ഥവും ശാലീന സുന്ദരവുമായ കൊച്ചു ഗ്രാമമാണിത്. ഈ പ്രദേശത്തായി അനേകം ശിവ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ ഗ്രാമത്തിനു ശിവ്പുരി എന്ന പേര് ലഭിച്ചത്. ഋഷി കേഷില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഈ ചെറു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗംഗ നദിക്കരയിലായി താമസമുറപ്പിച്ച ഗ്രാമവാസികളെ ഈ പ്രദേശത്തായി കാണുവാന്‍ സാധിക്കും. പ്രധാനമായും റിവര്‍ റാഫ്റ്റിംഗിന് പേര് കേട്ട പ്രദേശമാണിത്. ശിവ്പുരിയില്‍ നിന്നും ഋഷികേഷിലേക്ക് പോകാന്‍ പറ്റുന്ന വിധം റിവര്‍ റാഫ്റ്റിംഗ് ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഈ വിനോദത്തിലേര്‍പ്പെടാന്‍ മാത്രമായി ഒട്ടേറെ പേര്‍ ഇവിടെ ഈ ശിവ് പുരി ഗ്രാമത്തിലെത്തുന്നു.