ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികള് സമ്മേൡക്കുന്ന സ്ഥലമാണ് ത്രിവേണിഘട്ട് എന്ന പ്രശസ്തമായ ആകര്‍ഷണകേന്ദ്രം. ഋഷികേശിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പായി തീര്‍ത്ഥാടകര്‍ ത്രിവേണിസംഗമത്തിലെത്തി കുളിക്കുക പതിവാണ്. പാപനാശിനിയാണ് ത്രിവേണിസംഗമം എന്നാണ് വിശ്വാസികളുടെ മതം. മഹാ ആരതി ദിവസം ആയിരക്കണക്കിന് ആളുകളാണ് ത്രിവേണി സംഗമത്തില്‍ കുളിക്കാനെത്തുന്നത്. പിതൃക്കളുടെ ആത്മാവിന് ശാന്തി കിട്ടാനായി പിണ്ഡ ശ്രാദ്ധം നടത്തുന്നത് ഇവിടെയാണ്.