ഋഷികേശില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടാന്‍ കഴിയുന്ന സാഹസിക വിനോദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്. ഋഷികേശ് സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഇടയില്‍ ഇത് വളരെ പ്രശസ്തമാണ്. നല്ല വേഗത്തിലും കുറഞ്ഞ വേഗതയിലും ഗംഗാ നദി ഒഴുകാറുണ്ട്. അതിനാല്‍ തന്നെ പരിശീലനം ലഭിച്ചവര്‍ക്കും പരിശീലനം സിദ്ധിക്കാത്തവര്ക്കും ഇവിടെ റാഫ്റ്റിംഗ് ആസ്വദിക്കാം.
റാഫ്റ്റിംഗില്‍ ഏര്‍പ്പെടുമ്പോള്‍ ധരിക്കേണ്ട വസ്ത്രങ്ങളും വിദഗ്ദ്ധരുടെ സഹായവുമെല്ലാം ഇവിടെ ലഭ്യമാണ്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗിന്റെ ആനന്ദം പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ ആഭ്യന്തര സഞ്ചാരികളും അന്താരാഷ്ട്ര സഞ്ചാരികളും വന്‍തോതില്‍ ഇവിടേക്ക് എത്തുന്നു. റാഫ്റ്റിംഗിന് ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയും മാര്‍ച്ച് മുതല്‍ മെയ് വരെയുമാണ്.