ഗിരിഗംഗ നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രോഹ്രുവിലെ പ്രധാനപ്പെട്ടൊരു തീര്‍ത്ഥാടനകേന്ദ്രമാണിത്. വേദവ്യാസനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. നിബിഢ വനത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശൈത്യത്തില്‍ ഇവിടെമാകെ മഞ്ഞുമൂടുകപതിവാണ്. ക്ഷേത്രത്തിനടുത്തുകൂടി ഹൈക്കിങ് റൂട്ടുകളുണ്ട്. പൈന്‍മരക്കാടുകളില്‍ക്കിടയിലൂടെ ദോദറിലേയ്ക്ക് പോകുന്നതാണ് ഈ റൂട്ട്.