ഹൈന്ദവ ദേവതയായ ശിക്രുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ, രോഹ്രുവിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. രോഹ്രു പട്ടണത്തില്ത്തന്നെയായതിനാല് യാത്രചെയ്ത് എത്താനും പ്രയാസമില്ല. വര്‍ഷത്തില്‍ എല്ലാസമയത്തും ദര്‍ശനസൗകര്യമുള്ള ക്ഷേത്രമാണിത്. ഏപ്രില്‍ മാസത്തില്‍ നടക്കാറുള്ള ക്ഷേത്രോത്സവത്തിന്റെ സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത്.