പ്രകൃതിസ്നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കും പറ്റിയ വിനോദ സഞ്ചാരകേന്ദ്രമാണ് ബിന്ദാവാസ് തടാകതീരം. ഹരിയാനയിലെ ഏറ്റവും വലിയ ചതുപ്പുനില പ്രദേശമാണിത്. 12കിലോമീറ്റര്‍ നീളമുള്ള തടാകമാണ് ഇവിടത്തേത്.1985ല്‍1 വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ച ഇവിടത്തെ തടാകം മനുഷ്യനിര്‍മ്മിതമാണെന്നതാണ് മറ്റൊരു അതിശയം.
ഹരിയാനയിലേക്ക് ശുദ്ധജലമെത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു കനാലില്‍ നിന്നും യന്ത്രത്തകരാറ് കാരണം പാഴായിപ്പോകുന്ന വെള്ളം പിടിച്ചുവയ്ക്കാന്‍ ഉണ്ടാക്കിയ സംവിധാനമാണിത്.മഞ്ഞുകാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധി ദേശാടനപക്ഷികള്‍ ഇവിടെയെത്താറുണ്ട്.
ദേശാടനപക്ഷികളുടെ വരവു കൊണ്ടാണ് പക്ഷി സ്നേഹികളുടെ പ്രധാന താവളമായി ഈ തടാകതീരം മാറിയത്. നീലപ്പെന്മാന്, മയില്‍, ബുള്‍ബുള്‍, പുഴുക്കൊത്തി, നീര്‍ക്കാക്ക തുടങ്ങി വിവിധ തരത്തിലുള്ള മറ്റ് പക്ഷികളും ഇവിടെയുണ്ട്. തടാകത്തിലെ വെള്ളത്തിലെ വെട്ടിത്തിളങ്ങുന്ന കാഴ്ച്ചകള്‍ സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നു.
തടാകത്തില്‍ നീന്തിത്തുടിച്ചും തീറ്റയെടുത്തും അവശരായ പക്ഷികള്‍ വിശ്രമിക്കുന്നത് തടാകത്തിനകത്തുള്ള ചെറുദ്വീപുകളിലാണ്.തടാകത്തിലെ കാഴ്ച്ചകള്‍ ഒപ്പിയെടുക്കാന്‍ ശക്തമായ ലെന്‍സുകളുള്ള നല്ല ക്യാമറകള്‍ തന്നെ കൈയിലെടുക്കാന്‍ മറക്കരുത്