ജാട്ട് വിഭാഗത്തിലെ മറ്റൊരു ഉപ വിഭാഗമായ ഖോക്കറുകളെ ഖോക്കലുകള് എന്നും വിളിക്കാറുണ്ട്. ഹരിയാനയില്‍ മാത്രമല്ല പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഈ വിഭാഗക്കാരുണ്ട്.
മുസ്ളിം വിഭാഗത്തിലും ഹിന്ദു വിഭാഗത്തിലും ഖോക്കറുകളുണ്ട്.ബക്ഷി,മാലിക്ക്,ജുനേജ തുടങ്ങി വിഭാഗങ്ങളെപ്പോലെ ഹിന്ദു മുസ്ലീം മതവിഭാഗങ്ങളിലുള്ള പണ്ഡിതവിഭാഗമാണ് ഖോക്കറുകള്.. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഖോക്കര്വിഭാഗമുണ്ട്.ബലൂചിസ്ഥാനില്‍ ജാട്ട് വിഭാഗത്തിനിടയിലാണ് ഖോക്കറുകളുള്ളത്.
നാഗവന്‍ഷി കാര്‍ക്കോടക വംശത്തില്‍ നിന്നാണ് ഖോക്കര്വിഭാഗം ഉണ്ടായത് എന്നാണ് വിശ്വാസം. സിന്ധ്, രായ-മധുര തുടങ്ങി പ്രദേശങ്ങള്‍ ആദ്യകാലത്ത് ഭരിച്ചിരുന്നത് ഖോക്കര്മാരായിരുന്നു. സിക്ക് ഗുരു ഹര്‍ഗോവിന്ദ് ജിയുടെ ശിഷ്യനായിരുന്ന ബായി രൂപ് ചന്ദ് ഖോക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു.