മധ്യകാല ചരിത്രം ഇഷ്ടപെടുന്നവര്‍ സന്ദര്‍ശിക്കേണ്ട മനോഹരമായ സ്ഥലമാണ് അക്ബര്‍പൂര്‍. റോഹ്താസ്ഗഢില് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ കെയ്മൂര്‍ മലനിരകളുടെ താഴ് വാരത്തിലാണ് അക്ബര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്.
മുഗള്‍ രാജാവായ അക്ബറിന്റെ ഓര്‍മ്മയ്ക്കായി ആണ് അക്ബര്‍പൂര്‍ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തത്. രോഹ്താസിന്റെ ആസ്ഥാനത്തിന്റെ വളരെ അടുത്താണ് ഈ വിനോദ സഞ്ചാര കേന്ദ്രം. ഷാജഹാന് ചക്രവര്‍ത്തിയായിരുന്ന കാലത്ത് റോഹ്താസ്ഗഢിന്റെ ഡാര്‍ഗോ ആയിരുന്ന മാലിക് വിശാല്‍ ഖാന്റെ ശവകുടീരം ഇവിടെയാണുള്ളത്.