ഡല്‍ഹിയുടെ തെക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന റോഹ്താസ്ഗഢ് കെയ്മൂര്‍ മലനിരകളില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സമൂദ്രനിരപ്പില് നിന്നും 1500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. പ്രമുഖനായ ഹരീശ്ചന്ദ്ര രാജാവിന്റെ മകനായ റോഹിതാഷ്വായാണ് റോഹ്താസ്ഗഢ് നഗരം പണികഴിപ്പിച്ചത്.
ഇന്ത്യയിലെ അതിപുരാതന കോട്ടകളില്‍ ഒന്നാണ് റോഹ്താസ്ഗഢ് കോട്ട. സോണ്‍ താഴ്വരയുടെ ധൈര്യം, ശക്തി, ഔന്നിത്യം എന്നിവയുടെ പ്രതീകമാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. ഗണപതി ക്ഷേത്രം, ആന കാവാടം, തൂക്ക് ഭവനം ഹാതിയ പോള്‍, ഐന മഹല്‍, ഹാബ്ഷ്ഖാന് മൗസോളിയം, ജാമി മസ്ജിദ്, ദിവാനി-ഇ-ഖാസ്, ദിവാന്-ഇ-ആം, റാഹോതാസന് ക്ഷേത്രം, ദേവീ ക്ഷേത്രം എന്നിവയും ഇവിടെ കാണാനുണ്ട്.
കെയ്മൂര്‍ മലയില്‍ നിന്നും പതിച്ച് സോണ്‍ നദിയില്‍ സംഗമിക്കുന്ന ഒരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്. നിരവധി അത്ഭുതങ്ങള്‍ കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് റോഹ്താസ് നല്‍കുന്നത്.