Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റോയിംങ് » ആകര്‍ഷണങ്ങള് » മെഹായോ വന്യജീവിസങ്കേതം

മെഹായോ വന്യജീവിസങ്കേതം, റോയിംങ്

16

പര്‍വ്വതനിരകളും ഇടതിങ്ങിയ കാടുകളും നിറഞ്ഞ മെഹായോ വന്യജീവി സങ്കേതം സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നു സമ്മാനിക്കുന്ന ഇടമാണ്. വിവിധങ്ങളായ നിരവധി സസ്യ-ജന്തുജാലങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ സസ്യ-ജന്തു ശാസ്ത്രജ്ഞര്‍ക്ക് ഒരുപോലെ വിവരശേഖരണത്തിന് താല്പ്പര്യമുള്ള പ്രദേശം കൂടിയാണിത്.

ഈ വന്യജീവിസങ്കേതത്തെ നാല് പ്രധാനഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

ഉഷ്ണമേഖലാ നിത്യഹരിതവനം,മിതോഷ്ണമേഖലാ വനങ്ങളും സമശീതോഷ്ണമേഖലാ വനങ്ങളും, വീതിയേറിയ ഇലകളോടുകൂടിയ വനങ്ങള്‍,സ്തൂപികാഗ്ര വനങ്ങള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന വനങ്ങള്‍. വിവിധതരത്തിലുള്ള പക്ഷികളും മൃഗങ്ങളും ,പ്രാണികളുമൊക്കെയായി ജന്തുജാലങ്ങളുടേയും അതുപോലെ സസ്യജാലങ്ങളുടേയും വലിയൊരു ആവാസാവ്യവസ്ഥയാണ് മെഹായോ വന്യജീവിസങ്കേതം.

കടുവ, പുലി, ഹിമാലയന്‍ പുലി, പൂച്ച, കാട്ടുപൂച്ച, പുള്ളികളുള്ള ലിന്‍സാംങ്, കാട്ടുനായ, കീരി, മഞ്ഞവയറന്‍ കീരി, ബര്‍മ്മീസ് ഫെരറ്റ്-ബാഡ്ഗര്‍, മലേഷ്യന്‍ ട്രീഷ്റൂ, സമ്പാര്‍, കുരയ്ക്കും മാന്‍, ആന, ആസാമീസ് സിംഹവാലന്‍ കുരങ്ങ്, കുട്ടിത്തേവാങ്ക്, ഹിമാലയന്‍ കറുത്ത കരടി, മുള്ളന്‍പന്നി, ചുവന്ന പാണ്ട, കസ്തൂരിമാന്‍, ഹിമപ്പുലി തുടങ്ങി നിരവധി ജന്തുജാലങ്ങളെ സഞ്ചാരികള്‍ക്ക് ഇവിടെ നിന്നും നേരിട്ട് കാണാം.

താറാവ്, വലിയ നീര്‍ക്കാക്ക, എരണ്ട, ഹിമാലയന്‍ മീന്‍കൊത്തി, നീലക്കഴുത്തുള്ള ബാര്‍ബറ്റ്, ജാപ്പനീസ് പക്ഷിയായ ഔഫിന്‍ച്, ചുവന്ന തലയുള്ള വാനമ്പാടി, മലമുഴക്കി വേഴാമ്പല്‍, കറുത്ത വരയന്‍ മഞ്ഞക്കിളി, നീലവരയുള്ള പീറ്റാ, നീളന്‍ വാലുള്ള കാടുമുഴക്കി, കുഞ്ഞന്‍ വാലുള്ള റെന്‍- ബാബ്ളെര്‍, പച്ച മഗ്പീ എന്നിവയൊക്കെയാണ് ഈ വന്യജീവിസങ്കേതത്തില്‍ കാണാന്‍ കഴിയുന്ന പക്ഷിവര്‍ഗ്ഗങ്ങള്‍.

ഇതുകൂടാതെ ഉഗ്രവിഷമുള്ളതും അല്ലാത്തതുമായ ഒട്ടേറെ പാമ്പുകളും ഈ വന്യജീവിസങ്കേതത്തിലുണ്ട്.

ശംഖുവരയന്‍, വെള്ളിക്കെട്ടന്‍, മൂര്‍ഖന്‍, അണലി, രാജവെമ്പാല, പെരുമ്പാമ്പ്, കരിമൂര്‍ഖന്‍, ഹിമാലയന്‍ പാമ്പുകള്‍ തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പാമ്പുകള്‍.

സസ്യങ്ങളും വന്യമൃഗങ്ങളും, പാമ്പുകളും മാത്രമല്ല നിരവധി തരത്തിലുള്ള മത്സ്യങ്ങളും പൂമ്പാറ്റകളും മെഹായോ വന്യജീവിസങ്കേതത്തിലുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat