കൃഷ്ണന്റെ ഭാര്യയും ഭീഷ്മരാജാവിന്റെ മകളുമായിരുന്ന രുക്മിണീ ദേവി താമസിച്ച കൊട്ടാരത്തിന്റെ അവശിഷ്ടമാണ് രുകിമിണി നാതി എന്നാണ് വിശ്വാസം.കല്ലില്‍ തീര്‍ത്ത ഈ കോട്ട സ്ഥാപിക്കപ്പെട്ടത് എ ഡി പതിനാലാം നൂറ്റാണ്ടിലോ പതിനഞ്ചാം നൂറ്റാണ്ടിലോ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
റോയിംങിന് 12 കിലോമീറ്റര്‍ അകലെയുള്ള ഈ കോട്ട മുന്‍പ് ഒരു കൊട്ടാരമായിരുന്നു. കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പണ്ട് കാലത്ത് ഇവിടെ നിലനിന്നിരുന്ന മനോഹരമായ കലാരൂപങ്ങളും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.