റോയിങില് നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള സല്ലി തടാകം ഇവിടത്ത പ്രധാനപ്പെട്ട ടൂറിസ്റ്റ്-പിക്നിക്ക് കേന്ദ്രങ്ങളിലൊന്നാണ്. മനോഹരമായ ഈ തടാകത്തിന് ചുറ്റുമുള്ള പ്രദേശം പച്ചപ്പും പ്രകൃതി സൌന്ദര്യം തുളുമ്പുന്നതാണ്. തടാകത്തിനകത്ത് വിവിധ തരത്തിലുള്ള മത്സ്യങ്ങളുമുണ്ട്.സന്ദര്‍ശകര്‍ക്കുള്ള താമസസൌകര്യവും ഇവിടെയുണ്ട്.