റൂര്ക്കലേ നഗരത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് അഹിരാബന്ധ് ജഗന്നാഥ ക്ഷേത്രം. പേര് സൂചിപ്പിക്കന്നതുപോലെ തന്നെ ജഗന്നാഥനാണ് ഇവിടുത്തെ പ്രതിഷ്ഠ. അതിനൊപ്പം ബലഭദ്രനേയും, സുഭദ്രാദേവിയെയും ഇവിടെ ആരാധിക്കുന്നു. നഗരമധ്യത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള അഹിരാബന്ധ് എന്ന ചെറിയ ടൗണിലാണ് ഈ ക്ഷേത്രം.
1975 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം 90 അടി ഉയരത്തില്‍ ആകര്‍ഷണീയമായ വാസ്തുവിദ്യാശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പല കാര്യങ്ങളിലും പുരി ജഗന്നാഥ ക്ഷേത്രവുമായി സമാനതയുള്ളതാണ് ഈ ക്ഷേത്രം. പതിമൂന്ന് ഉത്സവങ്ങളാണ് ഇവിടെ ഒരു വര്‍ഷത്തില്‍ ആഘോഷിക്കപ്പെടുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏറെ വിപുലമായി ആഘോഷിക്കപ്പെടുന്ന രഥയാത്രയാണ്. വര്‍ഷം മുഴുവനും സഞ്ചാരികളും, ഭക്തരും ഇവിടം സന്ദര്ശിച്ചുവരുന്നു.