സെക്ടര്‍ 5, 6 എന്നിവയിലാണ് ബിജു പട്നായിക് ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഈ സ്റ്റേഡിയം രാജ്യത്തെ തന്നെ മികച്ച ഹോക്കി സ്റ്റേഡിയങ്ങളിലൊന്നാണ്. സെയില്‍ അഥവാ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്‍റ് നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തില്‍ ആയിരത്തോളം കാണികള്‍ക്ക് ഇരിക്കാനാവും.
കളിക്കാര്‍ക്ക് താമസത്തിനായി ഒരു ഹോസ്റ്റലും ഇവിടെയുണ്ട്. റൂര്‍ക്കേല ഉരുക്ക് നിര്‍മ്മാണ കേന്ദ്രത്തിന്‍റെ ഭരണവിഭാഗം ഹോക്കി കളിയില്‍ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍കൈയ്യെടുക്കുന്നു. വളരെ ആസൂത്രണം ചെയ്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ സ്റ്റേഡിയം റൂര്‍ക്കേലയില്‍ കണ്ടിരിക്കേണ്ടുന്ന ഒരു കാഴ്ചയാണ്.