അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു തീര്‍ത്ഥമാണ് വേദവ്യാസ്. കോയല്‍,ശംഖ, സരസ്വതി നദികളില്‍ ഒന്നിച്ച് ചേരുന്ന സ്ഥലമായതിനാല്‍ ഇവിടം ത്രിധാര സംഗമം എന്നും അറിയപ്പെടുന്നു. റൂര്‍ക്കേലയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം ചരിത്രപരമായും പ്രാധാന്യമുള്ളതാണ്.
ഗുരുകുല, വേദ ആശ്രമ വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഐതിഹ്യമനുസരിച്ച് വ്യാസമുനി ഹിന്ദു ഇതിഹാസമായ മഹാഭാരതം രചിച്ചത് ഇവിടെ വച്ചാണ്. അതിനാല്‍ തന്നെ ഈ സ്ഥലത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യാസ ഗുഹകളും സഞ്ചാരികള്‍ക്ക് കാണാനാവും. ബോട്ടിലാണ് ഇവിടേക്ക് യാത്രചെയ്യുക. വര്‍ഷം മുഴുവനും സന്ദര്‍ശന യോഗ്യമാണിവിടം.