Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രുദ്രപ്രയാഗ്‌ » ആകര്‍ഷണങ്ങള് » കാര്‍തിക്‌ സ്വാമി

കാര്‍തിക്‌ സ്വാമി, രുദ്രപ്രയാഗ്‌

24

രുദ്രപ്രയാഗില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാര്‍തിക്‌ സ്വാമിയില്‍ പരമശിവന്റെ മകനായ കാര്‍ത്തികേയനെ ആരാധിക്കുന്ന ക്ഷേത്രം ഉണ്ട്‌. സമുദ്ര നിരപ്പില്‍ നിന്നും 3048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.  ഒരിക്കല്‍ പരമശിവന്‍ തന്റെ പുത്രന്‍മാരായ ഗണപതിയോടും (ഗണേശന്‍) സുബ്രഹ്മണ്യനോടും ( കാര്‍ത്തികേയന്‍) ലോകം ചുറ്റി വരാന്‍ ആവശ്യപ്പെട്ടു. മത്സരത്തില്‍ വിജയിക്കുന്ന ആള്‍ക്ക്‌ മാതാപിതാക്കളെ ആദ്യം വണങ്ങാനുള്ള അവസരം നല്‍കുമെന്ന വ്യവസ്ഥയോടു കൂടിയാണിത്‌.

 മാതാപിതാക്കളാണ്‌ തന്റെ ലോകം എന്ന്‌ അവകാശപ്പെട്ട്‌ നിമിഷങ്ങള്‍ കൊണ്ട്‌ ശിവപാര്‍വതിമാരെ വലം വച്ച്‌ കൊണ്ട്‌ മത്സരത്തില്‍ ഗണേശന്‍ ജയിച്ചു. എന്നാല്‍, ഈ പ്രവര്‍ത്തിയില്‍ രോഷാകുലനായ കാര്‍ത്തികേയന്‍ തന്റെ എല്ലുകള്‍ അച്ഛനും മാംസം അമ്മയ്‌ക്കും നേരെ എറിഞ്ഞു. ഈ എല്ലുകള്‍ ഇപ്പോഴും ഈ ക്ഷേത്രത്തിലുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. നിരവധി വിശ്വാസികള്‍ അനുഗ്രഹം തേടി ഇവിടെ എത്തുന്നുണ്ട്‌. രുദ്രപ്രയാഗ്‌- പോഖ്രി പാതിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേയ്‌ക്ക്‌ കനക്‌ ചൗരി ഗ്രാമത്തില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാലും എത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu