സമുദ്ര നിരപ്പില്‍ നിന്നും 3680 മീറ്റര്‍ ഉയരത്തിലുള്ള ചന്ദ്ര ശില കൊടുമുടിയില്‍ സ്ഥിതിചെയ്യുന്ന പുണ്യ ഭൂമിയാണ് തുംഗനാഥ്. പഞ്ചകേദാരങ്ങളില്‍ ഒന്നായി കണക്കാക്കുന്ന തുംഗനാഥിലാണ് ഏറ്റവും ഉരത്തിലുള്ള ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവലിഗംത്തിനൊപ്പം 2.5 അടി പൊക്കമുള്ള ആദി ഗുരു ശങ്കരാചാര്യരുടെ പ്രതിമയും ഈ ക്ഷേത്രത്തില്‍ ഉണ്ട്. കേദാരനാഥിന്റെയും ഗംഗോത്രി, യമുനോത്രി എന്നിവയുടെയും മനോഹര ദൃശ്യങ്ങള്‍ ഇവിടെ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയും. നന്ദ ദേവി ക്ഷേത്രവും ആകാശ ഗംഗം വെള്ളചാട്ടവുമാണ് വളരെ അടുത്തായി സന്ദര്‍ശിക്കാവുന്ന മറ്റ് രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ഈ ക്ഷേത്രത്തിലേക്കെത്താന്‍ ഏറ്റവും അടുത്തുള്ള റോഡ് ചോപ്ത ആണ്.