Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശബരിമല » കാലാവസ്ഥ

ശബരിമല കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് ശബരിമല. എന്നാലും സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 26 വരെയുള്ള ദിവസങ്ങളില്‍ ദിവസം മുഴുവന്‍ ശബരിമല നട തുറന്നിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 34 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്ത് മനോഹരമായ കാലാവസ്ഥയാണ് ശബരിമലയില്‍. ശൈത്യകാലത്താണ് ശബരിമല യാത്രയ്ക്ക് പറ്റിയ സമയം, മാത്രമല്ല ശബരിമലയിലെ പ്രധാന ആഘോഷങ്ങളെല്ലാം നടക്കുന്നത് ഇക്കാലത്താണ്. 32 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ ഉയര്‍ന്ന താപനില. കുറഞ്ഞ താപനിലയാകട്ടെ 17 ഡിഗ്രി സെല്‍ഷ്യസും.