ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ഭീംറാവു രാംജി അംബേദ്കറിനോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചിട്ടുള്ളതാണ് സഹാറന്‍പൂരിലെ അംബേദ്കര്‍ പാര്‍ക്. ദളിതര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്ക് മൊത്തം പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഉത്തര്‍പ്രദേശാണ് അദ്ദേഹത്തിന്റെ ജന്മദേശം. മായാവതി മുഖ്യമന്ത്രി ആയതിന് ശേഷം നിരവധി സ്മാരകങ്ങള്‍ സംസ്ഥാനത്ത് പണകഴിപ്പിച്ചിട്ടുണ്ട്. അംബേദ്കര്‍ പാര്‍ക്ക് അത്തരത്തില്‍ ഒന്നാണ്. ഇവിടുത്തെ മനോഹരമായ പൂന്തോട്ടം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്. രാവിലെയും വൈകുന്നേരവും ഇവടെ വ്യായാമത്തിനായി എത്തുന്നവര്‍ നിരവധി ആണ്. കളിക്കാനായി കുട്ടികളും എത്താറുണ്ട്.