Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സഹേബഞ്ച്

സഹേബഞ്ച് - തികച്ചും വിസ്മയകരം

4

ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം എന്ന സവിശേഷത സാഹെബ് ഗഞ്ച് ജില്ലയ്ക്കുണ്ട്. ഇന്ത്യയിലെ പ്രമുഖ ഗോത്രവര്‍ഗ്ഗമായ സന്താളുകള്‍ ധാരാളമായ് അധിവസിക്കുന്ന പര്‍ഗാന ജില്ലയിലെ രാജ്മഹല്‍ , പാക്കുര്‍ എന്നീ ചെറുപട്ടണങ്ങള്‍ വേര്‍തിരിഞ്ഞാണ് സാഹെബ് ഗഞ്ച് ജില്ല രൂപീകൃതമായത്. 1983, മെയ് 17 ല്‍ ആയിരുന്നു ഇത്. സ്വതന്ത്ര പ്രവിശ്യകളായി ചിതറിയ ബംഗാളിന്റെ ഒരു ഭാഗം മുഗള്‍ ആധിപത്യത്തിന് കീഴിലായി. മുഗള്‍ ഭരണത്തിലുള്ള ബംഗാള്‍ സുബഹിന്റെ ഭരണത്തിന് കീഴിലായിരുന്നു ഇന്നത്തെ സാഹെബ് ഗഞ്ച്.

പലനിലയ്ക്കും പ്രസിദ്ധമായ പ്രമുഖ ഗോത്രവര്‍ഗ്ഗങ്ങളാണ് ഈ മനോഹരജില്ലയിലെ നിവാസികളില്‍ അധികവും. സമൃദ്ധമായ വിളകള്‍ ഉത്പാദിപ്പിക്കുന്ന ഫലഭൂയിഷ്ടമായ ഭൂമിയാണ് സാഹെബ് ഗഞ്ച്. മഴവെള്ളത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് പയറും ചോളവും ധാരാളമായ് ഇവിടെ കൃഷി ചെയ്ത് വരുന്നു. പഹാഡിയകള്‍ , സന്താളുകള്‍ എന്നിങ്ങനെ രണ്ട് പ്രമുഖ ജാതികളാണ് ഇവിടത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും.

സാഹെബ് ഗഞ്ച് - ഭൂപ്രകൃതി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ അവലംബമാക്കി രണ്ട് പ്രകൃതി മേഖലകളായി സാഹെബ് ഗഞ്ചിനെ തരംതിരിച്ചിട്ടുണ്ട്. നിബിഢമായ കാടുകളും കുന്നുകളും മലഞ്ചെരിവുകളുമുള്ള ദാമിനികോഹ് ആണ് അതിലൊന്ന്. ബൊറിയോ, മണ്രോ, ബര്‍ഹൈത്, പത്ന, തല്‍ഝരി എന്നീ ബ്ലോക്കുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. താരതമ്യേന ഉയര്‍ന്ന് കിടക്കുന്നതും പര്‍വ്വത ശിഖരങ്ങളും നിമ്നോന്നത മേഖലകളും ഉള്‍കൊള്ളുന്നതുമാണ് രണ്ടാമത്തേത്. സാഹെബ് ഗഞ്ച്, രാജ്മഹല്‍ , ഉധ് വ, ബാര്‍ ഹര്‍വ എന്നീ ബ്ലോക്കുകള്‍ ഇതിന് കീഴില്‍ വരും. ഗംഗ, ഗുമനി, ബാന്‍സ് ലോയി എന്നീ വിശിഷ്ട നദികള്‍ ജില്ലയുടെ ഈ ഭൂമേഖലയിലൂടെയാണ് ഒഴുകുന്നത്.

നിറഞ്ഞുനില്‍ക്കുന്ന വനഭൂമികളാല്‍ അനുഗ്രഹീതമാണ് സാഹെബ് ഗഞ്ച്. വ്യാപകമായ വനനശീകരണത്തിന്റെ ഫലമായി ഇതിന്റെ നിബിഢതയ്ക്ക് കുറവ് സംഭവിച്ചിട്ടുണ്ട്. ഈ മേഖലയിലെ വനവത്ക്കരണത്തിന്റെ മേല്‍നോട്ടം വനംവകുപ്പിനാണ്. സാല്‍ വൃക്ഷങ്ങളാണ് സാഹെബ് ഗഞ്ചിലെങ്ങും കാണാനാവുക. എന്നിരുന്നാലും പ്ലാവ്, മുര്‍ഗ, മന്ദാരം, മുളങ്കാടുകള്‍ , അസാന്‍ , സത്സാല്‍ , തേക്ക് എന്നിവയും ഇവിടെ ധാരാളമായുണ്ട്. സാല്‍ , സിമാല്‍ , പ്ലാവ് എന്നിവയുടെ തടികള്‍ ഇവിടെനിന്ന് അയല്‍ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റിഅയക്കാറുണ്ട്. കന്നുകാലികളും മത്സ്യസമ്പത്തും സാഹെബ് ഗഞ്ചിന് സ്വന്തമാണ്. ഗംഗ നദിയുടെ തീരത്തുള്ള ബര്‍ഹൈത് താഴ്വര വിവിധയിനം മത്സ്യങ്ങളുടെ പരിപാലനത്തിനും പ്രജനനത്തിനും പേര് കേട്ടതാണ്. രോഹു, കട്ട്ല, മിര്‍ശ, ക്യാറ്റ് ഫിഷ്, ഹിത്സ എന്നീ മത്സ്യങ്ങളെ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

സാഹെബ് ഗഞ്ച് - സമ്പുഷ്ടമായ സംസ്ക്കാരം.

ധന്യമായ ഒരു പാരമ്പര്യ പൈതൃകമുണ്ട് സാഹെബ് ഗഞ്ചിന്. മലയോരമേഖലകളില്‍ അധിവസിക്കുന്ന സന്താല്‍ ഗോത്രജരും പഹാഡിയരും ഗ്രാമീണ, കുടില്‍ വ്യവസായങ്ങളില്‍ വ്യാപൃതരാണ്. പട്ടുനൂല്‍ ഉത്പാദനം, കൊല്ലപ്പണി, ആശാരിപ്പണി, കൈത്തറി, കയര്‍ , ബീഡി നിര്‍മ്മാണം, കളിമണ്‍ പാത്രങ്ങള്‍ , കല്‍ ചട്ടികള്‍ എന്നിവയുണ്ടാക്കല്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാവശങ്ങളിലും വ്യാപരിക്കുന്ന തൊഴിലുകളില്‍ ഇവര്‍ നിപുണരാണ്. സാഹെബ് ഗഞ്ചിലെ ഖനികളെയും ക്വാറികളെയും ആശ്രയിച്ചുള്ള ചെറുകിട വ്യവസായങ്ങളില്‍ മുഴുകിയവരും ഇവര്‍ക്കിടയിലുണ്ട്. ഝാര്‍ഖണ്ഡിലെ പ്രമുഖ കച്ചവട വാണിജ്യകേന്ദ്രം എന്ന നിലയില്‍ ഭക്ഷ്യധാന്യങ്ങളുടെ മൊത്തവ്യാപാരവും ഇവിടെ തകൃതിയായി നടന്ന് വരുന്നു. ചണവിത്തുകളും ചാക്ക് കൊണ്ടുള്ള സഞ്ചികളും പുകയിലയും അസംസ്കൃത പരുത്തിയും പഞ്ചസാര, മണ്ണെണ്ണ, കോളിഗ്രാം, ഗോതമ്പ്, ചണം എന്നിവ ഇവിടെ ഇറക്കുമതി ചെയ്യുന്നതോടൊപ്പം നെല്ല്, അട്ടാണി, പുല്ല്, കരിങ്കല്‍ ചീളുകള്‍ , മൃഗത്തോലുകള്‍ എന്നിവ കയറ്റിഅയക്കുകയും ചെയ്യുന്നു.

കാലാവസ്ഥ.

ഝാര്‍ഖണ്ഡിലെ ഇതരഭാഗങ്ങളിലെന്ന പോലെ വേനലും വര്‍ഷവും ശൈത്യവുമാണ് സാഹെബ് ഗഞ്ചിലെയും ഋതുക്കള്‍ .വരണ്ട വേനലും തണുപ്പ് കൂടിയ ശൈത്യവുമാണിവിടെ. വേനലിലാണ് സന്ദര്‍ശകര്‍ അധികമായി ഇവിടെ എത്താറുള്ളത്.

സാഹെബ് ഗഞ്ചിനകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍ .

സന്ദര്‍ശകരെ നിരാശപ്പെടുത്താത്ത ദൃശ്യാനുഭവങ്ങള്‍ സാഹെബ് ഗഞ്ചില്‍ നിരവധിയുണ്ട്. കനാഹിയസ്ഥാന്‍ , രാജ്മഹല്‍ , ജുമാമസ്ജിദ്, ശിവക്ഷേത്രം എന്നീ തീര്‍ത്ഥാടന സ്ഥലങ്ങള്‍ അതില്‍ ചിലത് മാത്രമാണ്. ഇവയ്ക്ക് പുറമെ പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഉധ് വ തടാകം, ഉധ് വ പക്ഷിസങ്കേതം, ബിന്ദുധാം കാളിക്ഷേത്രം എന്നീ സ്ഥലങ്ങളും നിറപ്പകിട്ടാര്‍ന്ന മാഗിമേളയും സന്ദര്‍ശകരെ വിരുന്നൂട്ടും.

എങ്ങനെ എത്തിച്ചേരാം.

റോഡ്, റെയില്‍ , വ്യോമ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ സാഹെബ് ഗഞ്ചിലെത്താന്‍ സന്ദര്‍ശകരെ സഹായിക്കും.

 

സഹേബഞ്ച് പ്രശസ്തമാക്കുന്നത്

സഹേബഞ്ച് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സഹേബഞ്ച്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സഹേബഞ്ച്

  • റോഡ് മാര്‍ഗം
    മികച്ച റോഡുകളാല്‍ എല്ലാനഗരവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് ഈ നഗരം
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കല്‍ക്കട്ട, വാരണാസി എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ട്രെയിന്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റാഞ്ചി എയര്‍പോര്‍ട്ട് ആണ്‌ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് പ്രധാന നഗരത്തിലേക്ക് ട്രെയിനുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat