സേലം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ശങ്കഗിരി കോട്ട. ചരിത്രപ്രധാനമുള്ള കോട്ടയാണിത്. ശങ്കഗിരി കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയുടെ ഉയരം 40 അടിയാണ്. പത്ത് മതിലുകളുള്ള ക്ഷേത്രം, നിരവധി ക്ഷേത്രം പള്ളികള്‍ എന്നിവയും ഇവിടെയുണ്ട്. ചരിത്രപ്രാധാന്യമുള്ള ആയുധങ്ങള്‍ തോക്കുകള്‍ ആഭരണങ്ങള്‍ എന്നിവ ഈ കോട്ടയിലുണ്ട്. കോട്ട കൈവശപ്പെടുത്തിയിരുന്ന ടിപ്പു സുല്‍ത്താന്‍ തീരന്‍ ചിന്നമലൈ എന്നിവര്‍ ഉപയോഗിച്ചിരുന്നവയാണിത്.
ആദി പതിനെട്ടിന്റെ കാലത്ത് തീരന്‍ ചിന്നമലൈയെ തൂക്കിലേറ്റിയത് ഈ കോട്ടയിലാണ്. അദ്ദേഹത്തിന്റെ മരണശേഷം ബ്രീട്ടീഷുകാര്‍ ഇത് പിടിച്ചെടുക്കുകയും ഹെഡ്ക്വാര്‍ട്ടേഴ്സ് ആയി ഉപയോഗിക്കുകയും ചെയ്തു. കോട്ടയിലേക്കുള്ള വഴിയില്‍ സെന്റ് ആന്റണീസ് പള്ളിയുമുണ്ട്. പ്രദേശത്തെ ചരിത്രത്തിലും രൂപകല്പനയിലും താല്പര്യമുള്ളവര് ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്.