സേലം നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്കന്ദാശ്രമം. അമ്പലങ്ങളുടെ കൂട്ടങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ സ്കന്ദ ഉള്‍പ്പടെയുളള ദേവന്മാരാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. 1971ലാണ് ഈ ക്ഷേത്രം പണിതത്. 1971ല്‍ ഉദ്ഘാടനം ചെയ്തു. സ്കന്ദ, അഷ്ടദാസാഭുജ മഹാലക്ഷ്മി എന്നിവരാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.
അമ്പലത്തിന്റെ മഹാമണ്ഡപത്തില്‍ ശ്രീ അഷ്ട ദാസാപുജ മഹാലക്ഷ്മി ദുര്‍ഗ പരമേശ്വറിന്റെ വിഗ്രഹമുണ്ട്. നവരാത്രി, പാന്ഗുനി ഉത്രം, വൈകാശി വൈശാഖം എന്നീ ആഘോഷവേളകളില്‍ ഇവിടത്തെ യാഗശാലയില്‍ യാഗങ്ങള്‍ നടക്കാറുണ്ട്. എല്ലാ ദിവസവും രാവിലെ എട്ടു മണിക്ക് അഭിഷേകവും 11 മണിക്ക് നിത്യപൂജയും നടക്കും. പൂജക്ക് ശേഷം ഭക്തര്‍ സ്കന്ദ ദേവനില്‍ നിന്നും സ്കന്ദമാതായില് നിന്നും അനുഗ്രഹം തേടുന്നു.