ഹിരാക്കുഡ് ജലസംഭരണിപ്രദേശത്തെ വെള്ളത്താല്‍ ചുറ്റപ്പെട്ട മലയാണ് കന്നുകാലി ദ്വീപ്. ഹിരാക്കുഡ് അണക്കെട്ട് പണിയുന്നതിന് മുമ്പ് ഈ ദ്വീപ് ഒരു വികസിത ഗ്രാമം ആയിരുന്നു. അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ സമീപത്ത് താമിസിക്കുന്ന ഗ്രാമവാസികളോട് അവിടം വിട്ട് പോകാന്‍ ആവശ്യപെടുകയായിരുന്നു. ഇവിടെ നിന്നും മാറി താമസിച്ച ചില ഗ്രാമവാസികള്‍ അവരുടെ കന്നുകാലികളെ ഉപേക്ഷിച്ചാണ് പോയത്. തുടര്‍ന്ന് ഈ ദ്വീപില്‍ കന്നുകാലികള്‍ മാത്രമായി . വെള്ള, ക്രീം നിറത്തില്‍ ഉള്ളവയാണ് കന്നുകാലികളിലേറെയും. നാടന്‍ കന്നുകാലികളേക്കാള്‍ വലുപ്പം കൂടിയവയാണ് ഇവ. ഇവയെ പിടിക്കാനുള്ള ആളുകളുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു.