ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വന്യജീവികള്‍ കാണപ്പെടുന്ന വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് ഡെബിഗഢ് വന്യജീവി സങ്കേതം. ഹിരാക്കുഡ് അണക്കെട്ട് നിര്‍മ്മിച്ചത് മുതല്‍ ഇവിത്തെ സസ്യ,ജന്തു ജാലങ്ങള്‍ സമൃദ്ധമായി. വെള്ളത്തിന്റെ ലഭ്യത തൊട്ടടുത്ത് ഉണ്ടായതോടെ ജന്തുക്കളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായി. വന്യജീവികള്‍ക്ക് പുറമെ ശൈത്യകാലത്ത് നിരവധി ദേശാടന പക്ഷികളും ഇവിടേയ്ക്ക് എത്താറുണ്ട്.
വിവിധ തരം ജലപക്ഷികള്‍ ഇവിടേയ്ക്കെത്താറുണ്ട്. വന്യജീവി സങ്കേതത്തിനുള്ളില്‍ ആറ് ഇക്കോ-ടൂറിസം കോട്ടേജുകള്‍ ഉണ്ട്. കോട്ടേജില്‍ താമസിക്കാന്‍ പ്രത്യേകം ചാര്‍ജ്ജുണ്ട്. വനം വകുപ്പ് ഓഫീസറുടെ അനുമതിയും വേണം.